kunnamangalamnews
ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള വായനശാലകളെ ഉൾപ്പെടുത്തി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെസഹകരണത്തോടെ നടപ്പിലാക്കിയ വയലും വായനയും പദ്ധതിയുടെ ആദ്യ വിളവെടുപ്പ്

കുന്ദമംഗലം: ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള വായനശാലകളെ ഉൾപ്പെടുത്തി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ വയലും വായനയും പദ്ധതിയുടെ ആദ്യ വിളവെടുപ്പ് നടത്തി. ചാത്തങ്കാവ് വായനശാലയുടെ കീഴിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പാണ് നടത്തിയത്. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ പി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി മനോജ് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം കൃഷി അസിസ്റ്റൻറ് ഓഫീസർ രൂപേഷ് മുഖ്യാതിഥിയായി. എം മാധവൻ, കെ തങ്കം, കെ.പി സത്യൻ, കെ. രത്നാകരൻ എന്നിവർ പ്രസംഗിച്ചു. പി രവീന്ദ്രൻ ,സുരേന്ദ്രൻ ,നിർമ്മല, ലീല ,രാധാമണി എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.