നന്മണ്ട : സാമൂഹ്യ പരിഷ്ക്കർത്താവും സന്യാസിവര്യനും മലബാറിലെ നൂറോളം ക്ഷേത്രങ്ങളുടെ പുനരുദ്ധാരകനും , കർമ്മയോഗിയുമായിരുന്ന ഗുരുവരാനന്ദ സ്വാമികളുടെ നാൽപ്പത്തിമൂന്നാം സമാധി വാർഷികം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാമിനി ശിവാനന്ദപുരി അനുസ്മരണ പ്രഭാഷണം നടത്തി. രാജീവൻ കൊളത്തൂർ. കൊല്ലോത്ത് കൃഷ്ണൻ. ചന്ദ്രൻ പുത്തലത്ത് . ഒ.ഭാസ്ക്കരൻ നായർ. ശിവരാമൻ ഇന്ദിരാ മന്ദിരം എന്നിവർ പ്രസംഗിച്ചു. ഗുരു വരാനന്ദാശ്രമത്തിലെ സമാധി മണ്ഡപത്തിൽ സ്വാമി കല്യാൺ ചൈതന്യ, ദിനേഷ് ഗോവിന്ദനല്ലൂർ എന്നിവർ സമാധി പൂജകൾക്ക് നേതൃത്വം വഹിച്ചു. നാമജപം. അന്നദാനം എന്നിവയും നടന്നു.