കോഴിക്കോട്: ഏഴുമാസമായി സാക്ഷരത പ്രേരക്മാർക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയ സാക്ഷരത പ്രവർത്തക യൂണിയന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ എസ്.കെ.പൊറ്റെക്കാട് പ്രതിമയ്ക്ക് സമീപം യാചനാ സമരം നടത്തി.
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ ചേളന്നൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മോഹൻദാസ് ഓനിയിൽ , എ.സി.രവികുമാർ, പി.വി.നാരായണി, ബി.കെ.സബിത, പി.എം.സുബൈദ, പി.ശശികല, കെ.സൗമിനി പ്രസംഗിച്ചു. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് സർക്കാർ പരിഹാരം കാണണമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ ചേളന്നൂർ ആവശ്യപ്പെട്ടു.