raheem
raheem

കോഴിക്കോട്: ഫറോക്ക് കോടമ്പുഴ സ്വദേശി എം.പി അബ്ദുൽ റഹീമിന്റെ മോചനദ്രവ്യമായി കൊടുക്കേണ്ട 34 കോടി രൂപ സമാഹരിക്കുന്നതിലേക്ക് റിട്ടയേഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (ആർ.എ.ടി.എഫ് ) ആദ്യ ഗഡുവായി സമാഹരിച്ച 1,55,000 രൂപ റഹീമിന്റെ മാതാവിന് കൈമാറി. ആർ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച് ഹംസ , വൈസ് പ്രസിഡന്റും കോർഡിനേറ്ററുമായ കെ. മോയിൻകുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി വി.പി അബ്ദുൽ അസീസ്, എ. മുഹമ്മദ്, ടി. മുഹമ്മദലി, കെ. അബ്ദുൽ സലാം, എൻ. അബ്ദുൽ കരീം, സി.എം.എ ഗഫൂർ, ഇ. മോയിൻ, എ. മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാണ് ഫണ്ട് കൈമാറിയത്.