boche

കോഴിക്കോട്: പതിനെട്ട് വർഷം സന്തോഷമെന്തെന്നറിയാതെ മകന്റെ വരവും കാത്തിരുന്ന ഫാത്തിമയുടെ കണ്ണിൽ പ്രതീക്ഷയുടെ പൂത്തിരി. ' നന്ദിയുണ്ട് എല്ലാവരോടും. എന്റെ സങ്കടം അസാനിച്ചു, അടുത്ത പെരുന്നാൾ മകനൊപ്പം ആഘോഷിക്കാമല്ലോ... എഴുപത്തിനാലുകാരി മാതാവിന്റെ ശബ്ദമിടറി.

സൗദിയിൽ വധശിക്ഷ വിധിച്ച് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി നാടൊരുമിച്ചതോടെ മാതാവ് ഫാത്തിമയുടെ തോരാക്കണ്ണീർ പുഞ്ചിരിക്ക് വഴിമാറുകയായിരുന്നു. ഉമ്മയെ നന്നായി നോക്കണം, വീട് വയ്ക്കണം തുടങ്ങി നൂറായിരം കിനാവുമായാണ് 24ാം വയസിൽ അബ്ദുൾ റഹീം സൗദിയിലേക്ക് പറന്നത്. ആറ് മക്കളിൽ ഇളയവനാണ് റഹീം. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമാണ് ഫാത്തിമ സൗദിയിലേക്ക് പോകാനുള്ള പണം കണ്ടെത്തിയത്. പക്ഷേ, വിധി അബ്ദുൾ റഹീമിന് കാത്തുവച്ചത് മറ്റൊന്നായിരുന്നു.

മക്കളായ അബ്ദുൾ നസീർ, അബ്ദുൾ സലീം, സീനത്ത്, ഹാജിറ, സഫിയ എന്നിവർ കല്യാണം കഴിഞ്ഞ് മാറി താമസിച്ചതോടെ റഹീമും ഉമ്മ ഫാത്തിമ്മയും പിതാവ് മുഹമ്മദ് കുട്ടിയുമായി കോടമ്പുഴയിലെ തറവാട്ട് വീട്ടിൽ. കമ്പനിയിലെ കണക്കെഴുത്തുകാരനായിരുന്ന പിതാവിന്റെ വരുമാനം കുറഞ്ഞതോടെയാണ് നാട്ടിൽ ഓട്ടോ ഡ്രെെവറായിരുന്ന റഹീം സൗദിക്ക് പോയത്.

റഹീം ജയിലിലായതോടെ ഫാത്തിമ അകെത്തളർന്നു. ഇതിനിടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മരിച്ചതോടെ മകനെ തിരിച്ചെത്തിക്കാനുള്ള പോരാട്ടത്തിൽ ഫാത്തിമ തനിച്ചായി. പലരോടും സഹായം അഭ്യർത്ഥിച്ചു. മകന്റെ തിരിച്ചു വരവിനായി ദിവസവും പ്രാർത്ഥനയിൽ മുഴുകി. എങ്ങനെയെങ്കിലും മകനെ കാണണമെന്നായിരുന്നു മോഹം. സൗദിയിലെ ജയിലിൽ പോയി കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എത്രയും പെട്ടന്ന് മകനെ കാണാനും കെട്ടിപ്പിടിച്ച് മുത്തം നൽകാനും കാത്തിരിക്കുകയാണ് അവർ.

ല​ക്ഷ്യം​ ​ക​ണ്ട് ​ ബോ​ചെ​യു​ടെ യാ​ച​ക​യാ​ത്ര

തൃ​ശൂ​ർ​ ​:​ ​അ​ബ്ദു​ൾ​ ​റ​ഹീ​മി​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​ബോ​ബി​ ​ചെ​മ്മ​ണൂ​രി​ന്റെ​ ​യാ​ച​ക​ ​യാ​ത്ര​ ​ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്ക്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​വ​രെ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ൾ,​ ​ബ​സ് ​സ്റ്റാ​ൻ​ഡു​ക​ൾ,​ ​പൊ​തു​ഇ​ട​ങ്ങ​ളി​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പൊ​തു​ജ​ന​ത്തി​ന്റെ​ ​സം​ഭാ​വ​ന​ ​സ്വീ​ക​രി​ക്കു​ക​യാ​ണ്.
യാ​ത്ര​ ​തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​മോ​ച​ന​ദ്ര​വ്യ​ത്തി​ന്റെ​ ​തു​ക​യി​ലേ​ക്ക് ​എ​ത്താ​ൻ​ ​സാ​ധി​ച്ച​ത് ​മ​ല​യാ​ളി​ക​ൾ​ ​ഒ​റ്റ​മ​ന​സാ​യി​ ​സ​മീ​പി​ച്ച​ത് ​കൊ​ണ്ടാ​ണെ​ന്ന് ​ബോ​ബി​ ​ചെ​മ്മ​ണ്ണൂ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​തു​ക​ ​സ​മാ​ഹ​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബോ​ച്ചെ​ ​ടീ​ ​ല​ക്കി​ ​ഡ്രോ​ ​ടി​ക്ക​റ്റ് ​ച​ല​ഞ്ച് ​ന​ട​ത്തും.​ 15​നാ​ണ് ​ന​റു​ക്കെ​ടു​പ്പ്.​ ​ബോ​ചെ​ ​ടീ​ ​പാ​ക്ക​റ്റി​ന് 40​ ​രൂ​പ​യാ​ണ് ​വി​ല.​ ​ഇ​തോ​ടൊ​പ്പം​ ​ഒ​രു​ ​സ​മ്മാ​ന​കൂ​പ്പ​ൺ​ ​ല​ഭി​ക്കും.​ ​ദി​വ​സേ​ന​ ​രാ​ത്രി​ 10.30​ന് ​ന​റു​ക്കെ​ടു​പ്പി​ൽ​ ​ഒ​രാ​ൾ​ക്ക് ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യും​ 15,000​ ​പേ​ർ​ക്ക് ​സ​മ്മാ​ന​വും​ ​ന​ൽ​കും.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​നി​ടെ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഞ്ച് ​വ​യ​സു​കാ​രി​ ​ആ​യി​ഷ​ ​ത​ന്റെ​ ​കു​ടു​ക്ക​ ​പൊ​ട്ടി​ച്ച് ​അ​തി​ലെ​ ​തു​ക​ ​മോ​ച​ന​ദ്ര​വ്യ​ ​ഫ​ണ്ടി​ലേ​ക്ക് ​ന​ൽ​കി.

റ​ഹീ​മി​ന് ടീ​ ​ഷോ​പ്പും

മ​ല​പ്പു​റം​:​ ​അ​ബ്ദു​ൽ​ ​റ​ഹീ​മി​ന്റെ​ ​മോ​ച​ന​ത്തി​നു​ള്ള​ ​ദ​യാ​ധ​ന​ത്തി​ലേ​ക്ക് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​കൈ​മാ​റി​ ​ബോ​ബി​ ​ചെ​മ്മ​ണ്ണൂ​ർ.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​ ​പാ​ണ​ക്കാ​ട്ടെ​ത്തി​ ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ൾ​ക്കാ​ണ് ​ചെ​ക്ക് ​കൈ​മാ​റി​യ​ത്.​ ​അ​ബ്ദു​ൽ​ ​റ​ഹീം​ ​നി​യ​മ​സ​ഹാ​യ​ ​സ​മി​തി​ക്ക് ​തു​ക​ ​കൈ​മാ​റു​മെ​ന്ന് ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.
അ​ബ്ദു​ൽ​ ​റ​ഹീ​മി​ന്റെ​ ​മോ​ച​ന​ത്തി​നാ​യി​ ​മ​ല​യാ​ളി​ക​ൾ​ ​ഒ​ന്ന​ട​ങ്കം​ ​കൈ​കോ​ർ​ക്കു​മെ​ന്ന് ​ഉ​റ​പ്പാ​യി​രു​ന്നു​വെ​ന്ന് ​ബോ​ബി​ ​പ​റ​ഞ്ഞു.​ ​അ​ബ്ദു​ൽ​ ​റ​ഹീ​മി​നെ​ ​നാ​ട്ടി​ലെ​ത്തി​ച്ച​ ​ശേ​ഷം​ ​ഉ​മ്മ​യു​ടെ​ ​അ​ടു​ത്തേ​ക്ക് ​പോ​കും.​ ​റ​ഹീ​മി​നാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​ല​ക്കി​ ​ഡ്രോ​ ​തു​ട​രും.​ ​ഈ​ ​തു​ക​ ​റ​ഹീ​മി​ന്റെ​ ​പു​ന​ര​ധി​വാ​സ​ത്തി​ന് ​ചെ​ല​വ​ഴി​ക്കും.​ ​ഉ​പ​ജീ​വ​ന​ത്തി​നാ​യി​ ​ബോ​ച്ചേ​ ​ടീ​ ​പൗ​ഡ​ർ​ ​ഹോ​ൾ​സെ​യി​ൽ​ ​ആ​ൻ​ഡ് ​റീ​ട്ടെ​യി​ൽ​ ​ഷോ​പ്പ് ​വ​ച്ചു​കൊ​ടു​ക്കും.​ ​ഒ​രാ​ഴ്ച​ ​മു​മ്പ് ​താ​ൻ​ ​റ​ഹീ​മി​നാ​യി​ ​യാ​ച​ക​യാ​ത്ര​ ​തു​ട​ങ്ങു​മ്പോ​ൾ​ ​നി​യ​മ​സ​ഹാ​യ​ ​സ​മി​തി​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ 2.40​ ​കോ​ടി​യാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​അ​തി​നു​ശേ​ഷം​ ​പ​ല​ ​സം​ഘ​ട​ന​ക​ളും​ ​മ​നു​ഷ്യ​സ്‌​നേ​ഹി​ക​ളും​ ​കൈ​കോ​ർ​ത്തു.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ശ്ര​മ​ഫ​ല​മാ​യി​ ​പെ​ട്ടെ​ന്ന് ​ത​ന്നെ​ 34​ ​കോ​ടി​ ​രൂ​പ​ ​സ​മാ​ഹ​രി​ക്കാ​നാ​യെ​ന്നും​ ​എ​ല്ലാ​വ​രോ​ടും​ ​ഏ​റെ​ ​ന​ന്ദി​യു​ണ്ടെ​ന്നും​ ​ബോ​ബി​ ​ചെ​മ്മ​ണ്ണൂ​ർ​ ​പ​റ​ഞ്ഞു.​

ആ​യി​ഷ സൈക്കി​ളി​ന്
വച്ച പൈസയും
സു​നി​ൽ​ ​മാ​ങ്ങാ​ട്ടി​ടം
കൂ​ത്തു​പ​റ​മ്പ്:​ ​അ​ബ്ദു​ൽ​ ​റ​ഹീ​മി​ന്റെ​ ​മോ​ച​ന​ത്തി​നു​വേ​ണ്ടി​ ​മ​ല​യാ​ളി​ക​ൾ​ ​സ്വ​രൂ​പി​ച്ച​ ​കോ​ടി​ക​ളി​ലേ​ക്ക് ​ഗി​യ​ർ​ ​സൈ​ക്കി​ൾ​ ​വാ​ങ്ങു​ന്ന​തി​നാ​യി​ ​പ​ത്തു​വ​യ​സു​കാ​രി​ ​ആ​യി​ഷ​ ​ഹ​നൂ​ന​ ​സ്വ​രൂ​പി​ച്ച​ 5610​ ​രൂ​പ​യും. കൂ​ത്തു​പ​റ​മ്പ് ​ഉ​ക്കാ​സ് ​മൊ​ട്ട​ ​സ്വ​ദേ​ശി​ ​ജാ​വി​ദ് ​പൊ​ന്ന​ന്റേ​യും​ ​ത​ല​ശ്ശേ​രി​ ​ചി​റ​ക്ക​ര​ ​സ്വ​ദേ​ശി​ ​പി.​പി.​ജ​സ്ന​യു​ടെ​യും​ ​മ​ക​ളാ​ണീ​ ​മി​ടു​ക്കി.​ ​കു​ടു​ക്ക​ ​പൊ​ട്ടി​ച്ചാ​ണ് ​അ​തി​ലെ​ ​തു​ക​ ​കൈ​മാ​റി​യ​ത്.​ ​മ​മ്പ​റം​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​സ്‌​കൂ​ളി​ലെ​ ​അ​ഞ്ചാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.