 
മേപ്പയ്യൂർ: തൊഴിലുറ പ്പ്തൊഴിലാളികളെ അധിക്ഷേപിച്ച യു.ഡി.എഫ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്ന് എച്ച്. എം.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. തൊഴിലും വരുമാനവും ഉറപ്പുനൽകുന്ന തൊഴിലുറപ്പ് പദ്ധതി ഗുണപ്രദവും സഹായകരവുമാണ്. സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്താൻ ഏറെസഹായിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതിയ്ക്ക് വർഷാവർഷം തുക കുറച്ച് കൊണ്ടുവരുമ്പോൾ ഈ മേഖലയിൽ തൊഴിൽ എടുക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന രൂപത്തിൽ യു.ഡി.എഫ് പ്രതിനിധികൾ അധിക്ഷേപിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് മഹാത്മ തൊഴിലുറപ്പ് തൊഴിലാളിയൂണിയൻ (എച്ച്.എം.എസ്.) കോഴിക്കോട് ജില്ലാ കമ്മറ്റി പറഞ്ഞു. ജില്ല പ്രസിഡൻ്റ് എം.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജെ.എൻ.പ്രേം ഭാസിൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ബേബി ബാലമ്പ്രത്ത്, പി.പി.നിഷ, ഒ.എം.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.