news
പടം : ആശ്വാസി മേഖല യു ഡി എഫ് കുടുംബ സംഗമം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പാനൂരിൽ സി.പി.എം നിർമ്മിച്ച പൊട്ടാത്ത ബോംബുകൾ എവിടെയാണ് ഒളിപ്പിച്ചതെന്ന് പൊലീസ് സമഗ്രമായ അനേഷണം നടത്തി കണ്ടെത്തണമെന്ന് കെ കെ രമ എം .എൽ .എ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ഗൂഢ ലക്ഷ്യത്തോടെയാണ് ബോംബ് നിർമ്മാണം നടത്തിയതെന്നും ആശ്വാസി മേഖല യു .ഡി .എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് അവർ പറഞ്ഞു. എ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വി പി കുഞ്ഞബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി.കെ .പി.രാജൻ, കെ. സി.ബാലകൃഷ്ണൻ, കെ.പി.ശംസീർ, പി.ജി.സത്യനാഥ്, സി.എച്ച്.സൈതലവി, വി.പി.സുരേഷ്, സന്ധ്യ കരണ്ടോട്, സുരേഷ് കൂരാറ, വി.എം.അസീസ്, മുനീർ മുല്ല, എം.ഭാസ്കരൻ, അജ്മൽ തങ്ങൾസ്, അരീക്കൽ വഹീദ, ഒ.ടി.ഷാജി, ആകാശ് ചീത്തപ്പാട് എന്നിവർ പ്രസംഗിച്ചു.