 
വടകര : കരിയാട് പത്മനാഭന്റെ മകൻ ആദർശ് (27) മരിച്ച സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചു.വടകര ജെ.ടി. റോഡിലെ റീഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ഐ.ടി. കോഴ്‌സ് പഠിക്കുന്നതിനിടെ 2023 മേയ് 18-നാണ് ആദർശ് മരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആദർശിന്റെ ഉള്ളിൽ മദ്യം ചെന്നതായി കണ്ടെത്തിയിരുന്നു. ഇത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ കർമസമിതി രൂപികരിച്ചത്. യോഗത്തിൽ യു.എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പി. ശ്രീജിത്ത് , കെ.എം. സത്യൻ, സി.കെ. വിജയൻ, ടി.പി. വിനു, അനിൽ കക്കാട്ട്, കുമാരൻ അകവളപ്പിൽ, എം.പി. ദേവദാസൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: യു.എം. സുരേന്ദ്രൻ (ചെയ.), ടി.കെ. സുരേഷ് (കൺ.), എം.വി. രഞ്ജിത്ത് (ഖജാ.).