footbal
ഫുട്ബോൾ

കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കെ.എം.ജി മാവൂർ " ഹർഷം" 24 അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 15ന് . ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, കെ.എഫ്.സി കാളികാവ്, ഫിഫ മഞ്ചേരി ഇസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ, അൽ മദീന ചെറുപ്പളശ്ശേരി, ഉഷ എഫ് സി തൃശ്ശൂർ, സെബാൻ കോട്ടക്കൽ, ജവഹർ മാവൂർ തുടങ്ങി 32 ടീമുകൾ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയിൽ ബോബി ചെമ്മണ്ണൂർ പങ്കെടുക്കും. മത്സര സമയം രാത്രി 8.30ന്. വാർത്താ സമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ടി.എം ഷമീർ ബാബു, കൺവീനർ ജിനു ടി, ഷാഫി.എ.പി, നൗഷാദ്.പി.എം, ലത്തീഫ്.എ.പി, ഗിരീഷ് കമ്പളത്ത് എന്നിവർ പങ്കെടുത്തു.