ch
താമരശ്ശേരി രൂപത

കോഴിക്കോട് : വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി' 121 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് തീരുമാനത്തിൽ നിന്ന് താത്കാലികമായി പിൻവാങ്ങി താമരശേരി രൂപത. രൂപതയ്ക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലും ഇന്നലെ സിനിമ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ താത്കാലികമായി പിൻവാങ്ങുകായായിരുന്നു. ഒരുമിച്ചുള്ള പ്രദർശനം നടത്തിയില്ലെങ്കിലും ചിലയിടങ്ങളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച കോടഞ്ചേരിയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ മിനി സ്ക്രീനിലാണ് സിനിമ പ്രദർശനം നടന്നത്. രൂപതയ്ക്ക് കീഴിലെ ഇടവകകളിലെ കുടുംബകൂട്ടായ്മകളിലേക്ക് സിനിമയുടെ ലിങ്ക് നേരത്തെ തന്നെ അയച്ചു നൽകിയിരുന്നു. കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് താമരശേരി രൂപത നിലപാട്.