വടകര: എസ്.എൻ.ഡി.പി വടകര യൂണിയൻ ഡെവലപ്പ്മെൻ്റ് ആൻ്റ് വെൽഫെയർ സൊസൈറ്റിയുടെ ഗുരുദേവ ഷോപ്പിംഗ് സെൻ്റർ ആൻ്റ് ഓൺലൈൻ എക്സാം സെൻ്ററിൻ്റേയും നിർമ്മിതിക്കായുള്ള ഭൂമിപൂജയും കുറ്റിയടിക്കൽ കർമ്മവും നടന്നു. പച്ചക്കറിമുക്കിലുള്ള സ്വന്തം സ്ഥലത്താണ് നിർമ്മാണം ആരംഭിക്കുന്നത്. ശിവഗിരി മഠം സ്വാമി ബ്രഹ്മശ്രീ സ്വാമി പ്രബോധ തീർത്ഥയുടെ കാർമ്മികത്തിൽ ഭൂമിപൂജയും,യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരൻ്റെ സാന്നിദ്ധ്യത്തിൽ യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ കുറ്റിയടിക്കൽ കർമ്മവും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ, ബാബു പൂതം പാറ, ജയേഷ് വടകര എന്നിവർ പങ്കെടുത്തു.