 
കോഴിക്കോട് : മടവൂർ സി.എം മഖാം ശരീഫ് 34ാമത് ഉറൂസ് മുബാറക്കിന് ഭക്തി നിർഭരമായ തുടക്കം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി.
സി.എം മഖാം കമ്മറ്റി പ്രസിഡന്റ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ പതാക ഉയർത്തി. രാത്രി നടന്ന സി.എം അനുസ്മരണ സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ടി.പി.സി മുഹമ്മദ് കോയ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജോ. കൺവീനർ ഫൈസൽ ഫൈസി മടവൂർ സ്വാഗതവും വി.പി.സി ഇസ്മാഈൽ മാസ്റ്റർ നന്ദിയും പറഞ്ഞു. .