തിരുവമ്പാടി : വയനാട് പാർലമൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് കർഷക സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അബൂബക്കർ നടുക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. സി.ജെ ആൻ്റണി, കെ.ടി മൻസൂർ, ഷിജു ചെമ്പനാനി, ജോണി പ്ലാക്കാട്ട്, ഹമീദ് ടി.എം.എ, ജിതിൻ പല്ലാട്ട്, ജോൺ പൊന്നമ്പേൽ, കമറുദ്ദീൻ അടിവാരം, എ.എസ് ജോസ്, ഷെരീഫ് അമ്പലക്കണ്ടി, പി.ജി മുഹമ്മദ്, എം.ടി സെയിദ് ഫസൽ, ബാബു മുത്തേടം, വിൽസൺ തറപ്പിൽ, എ.എം അബ്ദുള്ള, കുര്യൻ ജോസഫ് , മുസ്തഫ പൂളേരി, വിനോദ് ചെങ്ങളം തകിടി, അനീഷ് പനിച്ചിയിൽ എന്നിവർ പ്രസംഗിച്ചു.