dddd
അനുശോചിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ടി സുരേഷിന്റെ വിയോഗത്തിൽ അനുശോചിച്ചു.
പ്രസ്സ് ക്ലബില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി എന്‍ ജയഗോപാല്‍ ,​ കെ അബൂബക്കര്‍, എം ബാലഗോപാലന്‍, പി.പി അബൂബക്കര്‍, എന്‍ പി ചെക്കുട്ടി, കെ എഫ് ജോര്‍ജ്, ടി കെ രാമകൃഷ്ണന്‍, എം വി ഫിറോസ്, എ പി അബു, ഹനീഫ കുരിക്കളകത്ത്, മധുകുമാര്‍, ജയചന്ദ്രന്‍ അത്താണിക്കല്‍, ഹംസ ആലുങ്ങല്‍, കെ ടി അബ്ദുല്‍ അനീസ് എന്നിവർ പ്രസംഗിച്ചു.