കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. 20 വരെ ആറു കോർപ്പറേഷനുകളിലായി ആദ്യഘട്ട മത്സരം നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, ചരിത്രം രാഷ്ട്രീയം എന്നിവ അധികരിച്ചാണ് ചോദ്യങ്ങൾ ഉണ്ടാവുക. കോഴിക്കോട്, മലപ്പുറം ജില്ലക്കാർക്ക് ഇന്ന് രാവിലെ 10.30 നാണ് മത്സരം. രണ്ട് പേരുള്ള ടീമായി പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ജില്ലയിലെ കോർപ്പറേഷനിലോ അല്ലെങ്കിൽ തങ്ങൾ ജോലി ചെയ്യുന്ന ജില്ലയിലെ കോർപ്പറേഷനിലോ മത്സരിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8714817833, 04712300121, 2307168.