athletics
Athletics

കോഴിക്കോട്: അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ജൂഡോ, സ്വിമ്മിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ആർച്ചറി, ഹോക്കി എന്നിവയിലേക്കുള്ള സെലക്ഷന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 18ന് 7, 8, പ്ലസ് വൺ ക്ലാസുകളിലേക്കും 19 ന് ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കുമാണ് അവസരം. സ്ഥലം: ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളേജ്. വോളിബോൾ, ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ, അത്‌ലറ്റിക്‌സ് ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്‌പോർട്‌സ് കൗൺസിലിന്റെ വെബ്‌സൈറ്റിലുള്ള ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുകയും അതോടൊപ്പം ലഭിക്കുന്ന രജിസ്‌ട്രേഷൻ ഐഡി സെലക്ഷൻ നടക്കുന്ന കേന്ദ്രത്തിൽ ഹാജരാക്കേണ്ടതുമാണ്. ഫോൺ: 04952722593, 8078182593, 9961775522.