 
വടകര: ബഹുസ്വരതയിലും മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഭരണഘടന രാജ്യത്തിനു നൽകിയതിൽ വിലപ്പെട്ട സംഭാവന ചെയ്ത വ്യക്തിയാണ് ബി ആർ അംബേദ്‌കറെന്ന് പാറക്കൽ അബ്ദുള്ള പറഞ്ഞു. ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ അംബേദ്‌കറുടെ ജന്മദിനത്തിൽ യു.ഡി എഫ് എസ്.സി ആൻഡ് എസ്.ടി കോർഡിനേഷൻ വടകര പാർലിമെന്റ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്‌പ്പാർച്ചനയും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഇ.കെ ശീതൾ രാജ് അദ്ധ്യക്ഷനായി. ഐ. മൂസ മുഖ്യ പ്രഭാഷണം നടത്തി. വി ടി സുരേന്ദ്രൻ, കോട്ടപ്പള്ളി ശ്രീധരൻ,നാരായണൻ മൂടാടി, സി എൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.