കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ കൊടുവള്ളി നിയോജകമണ്ഡലം സ്ഥാനാർത്ഥി പര്യടനത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എത്തും. ഇന്ന് വൈകിട്ട് 6.30ന് കൊടുവള്ളിയിൽ നടക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി എം.കെ രാഘവൻ, ഡോ എംകെ മുനീർ എം.എൽ.എ, യു.ഡി.എഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.സി മായിൻഹാജി, കൺവീനർ അഡ്വ. പി.എം നിയാസ്,
ഡി.സി.സി പ്രസിഡന്റ് അഡ്വ കെ. പ്രവീൺ കുമാർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് , കെ.സി അബു, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയ യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.