 
മുക്കം: വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുവകലാസാഹിതി നടത്തുന്ന കലാജാഥ 16, 17 തീയതികളിൽ തിരുവമ്പാടി മണ്ഡലത്തിൽ പരിപാടികൾ അവതരിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 9 ന് തോട്ടക്കാട്, 10.30 ന് പന്നിക്കോട്, മൂന്നു മണിക്ക് ചുള്ളിക്കപറമ്പ് ,4 ന് കൊടിയത്തൂർ, 5.30ന് ചേന്ദമംഗല്ലൂർ, 6.30 ന് മണാശ്ശേരി എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. ബുധനാഴ്ച 9 മണിക്ക് മുക്കം, 10.30കൂമ്പാറ, മൂന്നു മണി കൂടരഞ്ഞി, 4.30 കോടഞ്ചേരി ,6 മണി ഈങ്ങാപുഴ എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്.