photo
ബാലുശ്ശേരിയിൽ നടന്ന യൂത്ത് വിത്ത് എളമരം കരീം റാലി

ബാലുശ്ശേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ " യൂത്ത് വിത്ത് എളമരംകരീം " യുവജന മുന്നേറ്റമായി. റാലിയ്ക്ക് ശേഷംനടന്ന പൊതുസമ്മേളനം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ .എഫ് ജില്ലാവൈസ് പ്രസിഡന്റ് അനുശ്രീ അദ്ധ്യക്ഷയായി. എ. ഐ. വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.പി ബിനു, ആർ.വൈ.ജെഡി . മണ്ഡലം പ്രസിഡന്റ് പ്രജിലേഷ്, എൻ.വൈ.എൽ.ജില്ലാസെക്രട്ടറി ഷെമീർ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് അനീഷ് , സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി.സരുൺ സ്വാഗതവും, എസ് എസ്. അതുൽ നന്ദിയും പറഞ്ഞു.