img20240415
ഫയർ സർവ്വീസ് ദിനാചരണത്തിൽ മുക്കം ഫയർ സ്റ്റേഷൻ നടത്തിയ വാഹനറാലി

മുക്കം : മുക്കം ഫയർസ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഫയർ സ്റ്റേഷനിൽ നിന്നാരംഭിച്ച വാഹന റാലി ഫയർ സ്റ്റേഷനിൽ സമാപിച്ചു. മുക്കം സ്റ്റേഷനിലെ മുഴുവൻ വാഹനങ്ങളും ജീവനക്കാരും, സിവിൽ ഡിഫൻസ്, ആപ്തമിത്ര വളണ്ടിയർമാരും പങ്കെടുത്തു. മുക്കം ബസ് സ്റ്റാൻഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ചേർന്ന് സ്വീകരണം നൽകി. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, പി. കെ ഭരതൻ, പി. അബ്ദുൽ ഷുക്കൂർ, ഒ. അബ്ദുൽ ജലീൽ, കെ.സി. അബ്ദുൽ സലിം, പി. രാജേന്ദ്രൻ, ജാബിർ മുക്കം, ആയിഷ മാവൂർ നേതൃത്വം നൽകി.