markaz-
markaz

കുന്ദമംഗലം: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവയ്ക്കുന്ന 'അലിഫ് ഡേ' വിദ്യാരംഭം നാളെ കാരന്തൂർ മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. റംസാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്രസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർത്ഥനയ്ക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾക്കാണ് അലിഫ് ഡേ ചടങ്ങിൽ പ്രവേശനമുണ്ടാവുകയുള്ളൂ. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: alifday.markaz.in, 9072500434, 9072500406