 
കോഴിക്കോട്: യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസമേകി രാഹുൽ ഗാന്ധിയുടെ ഹൈ വോൾട്ടേജ് പ്രചാരണം, കോഴിക്കോടിനായി പ്രകടനപത്രിയിറക്കി എൽ.ഡി.എഫ്. സംസ്ഥാന സർക്കാരിനും കോഴിക്കോട് എം.പിയ്ക്കുമെതിരെ കുറ്റപത്രമിറക്കി എൻ.ഡി.എ ആക്രമണം. വടകരയിലെ ബോംബ് രാഷ്ട്രീയവും വ്യക്തിഹത്യ ആരോപണങ്ങളും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിൽ പ്രചാരണം വേറെ ലെവലിലാണ്.
എൽ.ഡി.എഫ് പ്രചാരണങ്ങളുടെ മുന രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങിയതോടെ ഒടിഞ്ഞെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെയും സ്ഥാനാർത്ഥി എം.കെ. രാഘവന്റെയും പ്രതീക്ഷ. കോഴിക്കോട് മണ്ഡലം തരിച്ചുപിടിയ്ക്കാനായി സകല അടവും പുറത്തെടുക്കുകയാണ് എൽ.ഡി.എഫ്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് മണ്ഡലത്തിന് മാത്രമായൊരു പ്രകടന പത്രിക പുറത്തിറക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാ
രിനെതിരെയും കോഴിക്കോട് എം.പിയ്ക്കെതിരെയും ആഞ്ഞടിച്ച് എൻ.ഡി.എ കുറ്റപത്രം പുറത്തിറക്കിയിരുന്നു.
എന്നാൽ വടകരയിലെത്തിയാൽ കളിമാറുകയാണ്. തീപാറുന്ന പോരാട്ടമാണ് വടകരയിൽ. പാനൂർ ബോംബ് സ്ഫോടനത്തോടെ പ്രതിസന്ധിയിലായ എൽ.ഡി.എഫ് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ബോംബ് സ്ഫോടനം മുഖ്യവിഷയമാക്കിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെയും എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെയും പ്രചാരണം. പ്രചാരണ രംഗത്ത് സജീവമായ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രണം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് എൽ.ഡി.എഫ്.
രാവിലെ ബേപ്പൂർ കടലോരത്തെ പൂണാർ വളപ്പിൽ നിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചാരണം ആരംഭിച്ചത്. കയ്യടിത്തോട്, ബേപ്പൂർ കിഴക്കുംപാടം , അരക്കിണർ തൊപ്പിക്കാരെത്തൊടി ,അരീക്കാട് ഉള്ളിശ്ശേരിക്കുന്ന് ,നല്ലളം ചാലാട്ടി ,ചെറുവണ്ണൂർ മുല്ലശ്ശേരി ,പരുത്തിപ്പാറ, രാമനാട്ടുകര മുട്ടുംകുന്ന് , പുല്ലുംകുന്ന് ,ഫറോക്ക് ഓലേരി പറമ്പ് , പുറ്റേക്കാട് അങ്ങാടി , മണ്ണൂർ മുക്കത്ത് കടവ് , കടലുണ്ടി പനക്കൽകാവ് , മണ്ണൂർ സെൻട്രൽ മാർക്കറ്റ് , ചാലിയം പറവഞ്ചേരിപ്പാടം ,കരുവൻതിരുത്തി കോതാർതോട് , ഫറോക്ക് കോട്ടപ്പാടം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പനാൽതൊടിയിലായിരുന്നു സമാപനം.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ എലത്തൂർ നിയോജകമണ്ഡലം പര്യടനംചീരോട്ടിൽ താഴത്ത് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. കിരാലൂർ, കൂടത്തുംപൊയിൽ, ചോയി ബസാർ, വെങ്ങാലി എന്നിവടങ്ങളിലൂടെ പുതിയാപ്പയിലെത്തി. കൊരമ്പയിൽ റോഡ്, പറമ്പത്ത്, എടക്കര സൈഫൺ, കൊളത്തൂർ നോർത്ത്, കാരാട്ട് മുക്ക്, നന്മണ്ട കുട്ടമ്പൂർ, കാരക്കുന്നത്ത്, ആറോളിപൊയിൽ, ചേളന്നൂർ, പുനത്തിൽ താഴം, രാജീവ് ഗാന്ധി കോളനി, കല്ലുംപുറത്ത് താഴം, പുല്ലാളൂർ, പൊയിൽ താഴം, പയമ്പ്ര പ്രചാരണം നടത്തി. ചെറുവറ്റയിൽ നടന്ന സമാപന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.
എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പ്രാചാരണം നടത്തി. ഇരുമ്പോട്ടുപൊയിൽ, എം.എം. പറമ്പ്, തലയാട്, ഏഴുകണ്ടി, കണ്ണാടിപ്പൊയി, കരുമല, എകരൂൽ, കരിയാത്തൻകാവ്, ഇയ്യാട്, അറപ്പീടിക, കൊടകശേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി അത്തോളിയിൽ സമാപിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ രാവിലെ കണിയാമ്പള്ളിയിൽ നിന്നും പര്യടനം തുടങ്ങി. പുതിയങ്ങാടി, തലായിയിൽ, ആലിശ്ശേരി. ജനതാ മുക്ക്, കോടഞ്ചേരി പോസ്റ്റ് ഓഫീസ്, ചാലപ്പുറം കൊളശ്ശേരി അമ്പലം,ആവോലം ടൗൺ, തൂണേരി ടൗൺ, കുഞ്ഞിപ്പുരമുക്ക്, പുളിക്കൂൽ മുക്ക്,ചേരിപോളി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചേരിപോളിയിലെ സ്വീകരണ ചടങ്ങ് പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വേവം, ഉമ്മത്തൂർ, താനക്കോട്ടൂർ,കുറുവന്തേരി, വലിയകണ്ടം, ചെക്യാട് ബാങ്ക്, പുളിയാവ് ,കല്ലുമ്മൽ പരിസരം,ജാതിയേരി, ചെറുമോത്ത്,കൊയ്‌തേരി, വയൽ പീടിക, നിരത്തുമ്മൽ പീടിക തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകി.
എൽ.ഡി.എഫ്സ്ഥാനാർഥി കെ. കെ. ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു. തിരുവള്ളൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.ആവേശകരമായാണ് ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം.വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും ജനങ്ങൾ തള്ളിക്കളയുമെന്നും ഇടതു പക്ഷം വലിയ വിജയം നേടുമെന്നും കെ. കെ. ശൈലജ പറഞ്ഞു.ലോകനാർ കാവ്,വില്ല്യാപ്പള്ളി,തണ്ണീർ പന്തൽ,വട്ടോളി ദേശീയ ഗ്രന്ഥാലയം,മൊകേരി,നിട്ടൂർ,ഊരത്ത്,പെരുവയൽ,തീക്കുനി എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയായി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ തലശ്ശേരി നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തി.
കോഴിക്കോടിനായി എൽ.ഡി.എഫ്
പ്രകടന പത്രിക പുറത്തിറക്കി
കോഴിക്കോട് : പാർലമെന്റിനെ ജനകീയ വിഷയങ്ങളുടെ പോരാട്ട വേദിയാക്കാനും നാടിന് വികസനത്തിന്റെ പുതുവേഗം പകരാനും ലക്ഷ്യമിട്ടുള്ള എൽ.ഡി.എഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തി വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കോഴിക്കോടിന്റെ വികസനവും ലക്ഷ്യമിടുന്നതാണ് പ്രകടന പത്രിക. തീരപ്രദേശങ്ങളും മലയോരവും ഇടനാടും ഉൾക്കൊള്ളുന്ന മണ്ഡലത്തിന്റെ വ്യവസായ–വാണിജ്യ പാരമ്പര്യത്തിനും സമ്പന്നമായ പൈതൃകത്തിനും അനുയോജ്യമായ വികസനം സാദ്ധ്യമാക്കാൻ ലക്ഷ്യമിടുന്ന പത്രിക സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി പ്രകാശനം ചെയ്തു.
എൽ.ഡി.എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പി. കെ. നാസർ അദ്ധ്യക്ഷനായി. എ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. എം. മെഹബൂബ്, പി .കെ. നാസർ, പി. കിഷൻചന്ദ്, എം. പി. സൂര്യനാരായണൻ, കെ. കെ. അബ്ദുള്ള, ഒ. പി. അബ്ദുറഹ്മാൻ, സാലിഹ് ശിഹാബ് തങ്ങൾ, ബഷീർ വടേരി എന്നിവർ പങ്കെടുത്തു.
 പ്രധാന വാഗ്ദാനങ്ങൾ
മതനിരപേക്ഷ തത്വങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ പോരാടും
പൗരാവകാശങ്ങൾ ഹനിക്കുന്ന നിയമങ്ങൾക്കെതിരെ പോരാടും
കോഴിക്കോട്ട് ഐ.ടി ടൗൺഷിപ്പ് സ്ഥാപിക്കാൻ മുൻകൈയെടുക്കും.
മാവൂർ ഗ്രാസിം കമ്പനി നിലനിന്ന സ്ഥലത്ത് പരിസ്ഥിതി സൗഹൃദമായ സംരംഭം
എജ്യൂക്കേഷൻ ഹബ്ബായി കോഴിക്കോടിനെ മാറ്റും