dddd
വോളിബോൾ

കൂടരഞ്ഞി : അർജ്ജുന സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സോമൻ അഞ്ചേരിൽ ആൻഡ് കിരൺ ടോംസൺ വളയത്തിൽ സ്മാരക ജില്ലാതല വോളിബോൾ മേള കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. വി.എ. ജോസ്, വിപിൻ തോമസ്, കോച്ച് ചന്ദ്രൻ, നജ്മുദ്ദീൻ, ടി.വി. മനോജ്, എം.ജെ. ജെയിംസ്, ബാബു ജോസഫ്, ജോസ് നരിക്കാട്ട്, എസ്.വി. ജയേഷ് എന്നിവർ പ്രസംഗിച്ചു. 8 ടീമുകൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടന ദിവസം കെ.ടി.സി ചാത്തമംഗലം വോളി ലവേഴ്സ് കുളിരാമുട്ടിയെ പരാജയപ്പെടുത്തി സെമിയിൽ കടന്നു.