ssss
സഹവാസ ക്യാമ്പ്

കൂടരഞ്ഞി : സാമൂഹ്യ സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18,19,20 തീയതികളിൽ കക്കാടംപൊയിൽ സെന്റ് മേരിസ് ഹൈസ്കൂളിൽ എൻകോമ്പസ് 360 എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. 5,6,7,8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വ്യക്തിത്വ വികസനം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നൈപുണ്യങ്ങൾ, പ്രസംഗ പരിശീലനം, ഗ്രൂപ്പ് ഡിസ്കഷൻ, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കളികളിലൂടെ, അഭിനയ കളരി തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ പ്രഗൽഭരായ പരിശീലകർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക :9495031514