camp
camp

കോഴിക്കോട്: കുട്ടികൾക്കായി സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സൗജന്യ പീഡിയാട്രിക് ശസ്ത്രക്രിയാ ക്യാമ്പ് ആരംഭിച്ചു. മേയ് നാലു വരെ നടക്കുന്ന ക്യാമ്പിൽ രജിസ്‌ട്രേഷനും ഡോക്ടർ കൺസൽട്ടേഷനും ശസ്ത്രക്രിയയും സൗജന്യമാണ്. സാന്ത്വനം പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങളാണ് ലഭ്യമാക്കുകയെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. പീഡിയാട്രിക് സർജറി വിഭാഗത്തിലെ വിദഗ്ധരായ ഡോ. രാമകൃഷ്ണൻ പി, ഡോ. അക്ബർ ഷെരീഫ്, ഡോ. ജതിൻ, ഡോ. ഹബീബ് റഹ്മാൻ, ഡോ. ഷീന, ഡോ. രക്ഷിത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. ഞായർ ഒഴികെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ഒ.പി സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086668339, 8606945541