ddddddd
തളി ബ്രാഹ്മണ സമൂഹമഠത്തിൽ ശ്രീരാനവമി ജനനോത്സവത്തോടനുബന്ധിച്ച് മുഖ്യപുരോഹിതൻ എൻ.കെ. വെങ്കിടാചല വാധ്യാർ ശ്രീരാമ അവതാര പാരായണം നടത്തുന്നു

കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹമഠത്തിൽ 'ശ്രീരാമ നവമി ജനനോത്സവം' ആരംഭിച്ചു. ജനനോത്സവം 25 വരെ നീണ്ടു നിൽക്കും. എല്ലാ ദിവസവും രാവിലെ മഹാഗണപതിഹോമം, ശ്രീരാമ അഷ്ടോത്തര അർച്ചന, ആഞ്ജനേയ അഷ്ടോത്തര അർച്ചന എന്നിവ നടക്കും. വൈകീട്ട് കലാ സാംസ്‌കാരിക പരിപാടികളും നടക്കും. ശ്രീരാമ നവമി ദിവസമായ ഇന്നലെ രാവിലെ ഗണപതിഹോമം, രാമ ഗായത്രി ഹോമം, ശ്രീരാമ അവതാര പാരായണം, ശ്രീരാമ അഷ്ടോത്തര അർച്ചന, സുന്ദരകാണ്ഡ പാരായണം, ആഞ്ജനേയ അഷ്ടോത്തര അർച്ചന എന്നിവ നടന്നു. പൂജാദി കർമ്മങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യപുരോഹിതൻ എൻ.കെ. വെങ്കിടാചല വാധ്യാർ മുഖ്യ കാർമികത്വം വഹിച്ചു.