മുക്കം: ആനിരാജയെ വയനാട് മണ്ഡലത്തിൽ നിന്ന് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം നിർവഹിക്കാൻ സ്ത്രീകൾ സജ്ജരാണെന്ന പ്രഖ്യാപനവുമായി മഹിളകൾ മുക്കത്ത് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. റാലി പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം കാനത്തിൽ ജമീല എം.എൽ. എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ഇ.എസ്.ബിജി മോൾ മുഖ്യ പ്രഭാഷണം നടത്തി. പി. സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.നിഷ സിന്ധു, ഗ്രേസി ജോർജ്, സുജ ബാലുശ്ശേരി, റഹ്മത്ത് യൂസഫ്, അഡ്വ.ബിനീഷ, റസീന പൈത്തോളി, റീന മുണ്ടേങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. ഗീത വിനോദ് സ്വാഗതവും അഡ്വ.കെ.പി.ചാന്ദ്നി നന്ദിയും പറഞ്ഞു.