മേപ്പയ്യൂർ: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിലെത്താൻ വടകര പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിക്കണമെന്ന് എ.ഐ.സി.സി മെമ്പർ ഡോ: ഹരിപ്രിയ പറഞ്ഞു. യു.ഡി.എഫ് കമ്മിറ്റി വിളയാട്ടൂരിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ .യു.ഡി.എഫ് ചെയർമാൻ കെ.പി.അബ്ദുൽ സലാം അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് മുഖ്യ പ്രഭാഷണം നടത്തി. കമ്മന അബ്ദുറഹിമാൻ, പി.കെ അനീഷ്, ഷർമിന കോമത്ത്, സി.പി നാരായണൻ, അഷിത നടുക്കാട്ടിൽ, സറീന ഒളോറ, ഇ.കെ റാബിയ, എം.എം അബ്ദുല്ല, കെ.നാസിബ്, സഞ്ജീവ് കൈരളി എന്നിവർ പ്രസംഗിച്ചു.