തിരുവമ്പാടി : യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തിലെ പ്രഥമ കുടുംബ സംഗമത്തിന് ബൂത്ത് 67 പുല്ലൂരാംപാറയിൽ തുടക്കം കുറിച്ചു. താന്നിപ്പൊതി കോളനിയിൽ സുബൈദ കളത്തിപ്പറമ്പിലിൻ്റെ വസതിയിൽ നടന്ന സംഗമം ജില്ലാ കോൺഗ്രസ് ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, മുസ്ലിം ലീഗ് നേതാവ് റഫീഖ് മലയതൊടി , മെമ്പർ മേഴ്സി പുളിക്കാട്ട് എന്നിവർ പ്രസംഗിച്ചു.