ahammadh-devarkovil

കോഴിക്കോട് : വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പ്രചാരണം പരാജയ ഭീതിയിൽ നിന്നാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമദ് ദേവർകോവിൽ. സാംസ്‌കാരിക കേരളം ഇത്തരം നടപടികൾ പുച്ഛിച്ചു തള്ളും. യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണിതെന്ന സംശയം ബലപ്പെടുത്തുന്ന നേതാക്കളുടെ ശബ്ദ സന്ദേശങ്ങൾ പുറത്ത് വരുന്നത് ആശങ്കാജനകവും അപലപനീയവുമാണെന്ന് ദേവർകോവിൽ പ്രസ്താവനയിൽ പറഞ്ഞു.