വടകര: വടകര നഗരസഭയിൽ ഉപ്പുവെള്ളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്- ആർ.എം.പി.ഐ വടകര മുനിസിപ്പൽ കമ്മിറ്റി മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ആർ.എം. പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്തു. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. എൻ.പി.അബ്ദുള്ള ഹാജി , സതീശൻ കുരിയാടി , പി .എസ് രഞ്ജിത്ത് കുമാർ, എം .പി .അബ്ദുൾ കരീം, കൂടാളി അശോകൻ, വി.കെ. അസീസ്, പുറന്തേടത്ത് സുകുമാരൻ , റിജു.ആർ ,വി.കെ.പ്രേമൻ ,രഞ്ജിത്ത് കണ്ണോത്ത് ,വി.ഫൈസൽ, പി.വി.ഹാഷിം ,പി.കെ.സി. അഫ്സൽ എന്നിവർ പ്രസംഗിച്ചു. ശ്രീജിന, പ്രേമകുമാരി ,ഫാഷിദ ,റജീന മൻസൂർ ,പ്രേമകുമാരി , ഫൗസിയ തുടങ്ങിയവർ നേതൃത്വം നൽകി.