 
വടകര : ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂൾ 6 മുതൽ 16 വയസുവരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ 'വിബ്ജിയോർ' ദ്വിദിന ക്യാംപ് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.കെ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ , സ്കൂൾ പി,ടി,എ പ്രസിഡന്റ് കലേഷ് കെ ദാസ്, ശ്രീജിത്ത് വിലാതപുരം , പ്രിൻസിപ്പാൾ ദിനേശ് കരുവാൻകണ്ടി, വൈസ് പ്രിൻസിപ്പാൾ വി ദീപ എന്നിവർ പ്രസംഗിച്ചു. ഹരിദാസ് പുറമേരി, ശ്രീജിത്ത് വിലാതപുരം,കലേഷ് കെ ദാസ് എന്നിവർ ക്ലാസെടുത്തു.