kunnamangalamnews
സുകൃതം കൂട്ടായ്മ കുന്ദമംഗലത്ത് നടത്തിയ 'വിഷുപ്പെരുന്നാൾ' പ്രമുഖ ശാസ്ത്രജ്ഞൻ ഡോ : മാധവൻ കോമത്ത് ഉ്ദഘാടനം ചെയ്യുന്നു

കുന്ദമംഗലം:സുകൃതം കൂട്ടായ്മ കുന്ദമംഗലത്ത് 'വിഷുപ്പെരുന്നാൾ' സംഘടിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞൻ ഡോ : മാധവൻ കോമത്ത് ഉ്ദഘാടനം ചെയ്തു. സുകൃതം വൈസ് ചെയർമാൻ സുബൈർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. വിജയൻ കാരന്തൂർ, കാനേഷ് പൂനൂർ , രവീന്ദ്രൻ കുന്ദമംഗലം, സി സി ജോൺ,ഡോ. ചന്ദ്രൻ, ഡോ. ചിത്ര, ലാൽ, നാസർ കാരന്തൂർ, ഡോ.തൽഹത്ത്, സഫിയ റഹ്മാൻ, ആമിന എന്നിവർ പ്രസംഗിച്ചു. കൺവീനർ മണിരാജ് പൂനൂർ സ്വാഗതവും ട്രഷറർ അബൂബക്കർ തെല്ലശേരി നന്ദിയും പറഞ്ഞു. ഇ പി ലിയാഖത്ത് അലി, സി അബ്ദുറഹ്മാൻ, കെ കെ അബ്ദുൽ ഹമീദ്, എം പി ഫാസിൽ, ഇ പി ഉമർ, ഇ.ആമീൻ എന്നിവർ നേതൃത്വം നൽകി.