kunnamangalamnes
കാരന്തൂർ മർകസിൽ നടന്ന 'അലിഫ് ഡേ' വിദ്യാരംഭത്തിന് നേതൃത്വം നൽകി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

കുന്ദമംഗലം: ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി മർകസിൽ സംഘടിപ്പിച്ച അലിഫ് ഡേ വിദ്യാരംഭം വർണാഭമായി. കാന്തപുരം എ. പി.അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അദ്ധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് അബ്‌ദുറഹ്‌മാൻ ബാഫഖി, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുസ്വബൂർ ബാഹസൻ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹസൈനാർ മുസ്‌ലിയാർ വള്ളിക്കുന്ന്, സി. പി ശാഫി സഖാഫി എന്നിവർ നേതൃത്വം നൽകി.