img
വടകര കചി ക യിൽ വെയ്വ്സ്വ്സ് ചിത്ര പ്രദർശനം ചരിത്രകാരൻ പി ഹരീ ന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരളത്തിലെ പ്രസിദ്ധരായ 11 ചിത്രകാരികൾ ചേർന്നൊരുക്കിയ വെയ്വ്സ് ചിത്ര പ്രദർശനം തുടങ്ങി. വടകര എടോടിയിലെ 'കചിക 'ആർട്ട് ഗാലറിയിൽ നടക്കുന ചിത്ര പ്രദർശനത്തിൽ ജോളി എം.സുധൻ, സുചിത്ര ഉല്ലാസ്, അമ്പിളി വിജയൻ, സുരേഖ, നിഷ ഭാസ്കരൻ, മനീഷ മുറവശ്ശേരി, ലിസി ഉണ്ണി, റജിന കെ.എ, ഷീന പി.കെ,സുലൈഖ എം.പി, സ്വാതി മോഹൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. കചിക ഗ്യാലറിയിൽ 18 മുതൽ 23 വരെ ഗ്യാലറിയിൽ തുടരുന്ന ചിത്ര പ്രദർശനം പ്രസിദ്ധ എഴുത്തുകാരൻ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ഹാജിറ കെ.എം അദ്ധ്യക്ഷത വഹിച്ചു.രമേശ് രഞ്ജനം പ്രസംഗിച്ചു. ജോളി എം.സുധൻ സ്വാഗതവും അമ്പിളി വിജയൻ നന്ദിയും പറഞ്ഞു.