 
നാദാപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനാണെന്നും ഇടതുപക്ഷം വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനാണന്നും എൽ.ഡി.എഫ്. വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ. ഭാസ്കരൻ പറഞ്ഞു. ഇരിങ്ങണ്ണൂർ മേഖല എൽ.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി പ്രസിഡന്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മറ്റിയംഗം എ.എം. റഷീദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, അഡ്വ. കെ.പി ബിനിഷ , എൽ.ഡി.എഫ്. ഇരിങ്ങണ്ണൂർ മേഖല ജനറൽ കൺവീനർ ടി. അനിൽകുമാർ, ടി.കെ. അരവിന്ദാക്ഷൻ, സി.കെ ബാലൻ എന്നിവർ പ്രസംഗിച്ചു.