news
ചേരാപുരം നോർത്ത് എംഎൽപി സ്ക്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ ടി.എം താഹിർ മാസ്റ്റർക്കുള്ള ഉപഹാരം കവി വീരാൻ കുട്ടി നൽകുന്നു.

വേളം: ചേരാപുരം നോർത്ത് എം.എൽ.പി സ്ക്കൂളിൽ നിന്നും 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ ടി.എം താഹിർ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗദ.കെ.പി അദ്ധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. ലെനിന്ത.കെ റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാരങ്ങൾ മാനേജർ വി.ടി അൻവർ സാദത്ത് വിതരണം ചെയ്തു. വി.കെ.അബ്ദുല്ല, ടി.കെ ബാലകൃഷണൻ, പി സോമനാഥൻ, സി രാജീവൻ, ആർ.കെ.ശങ്കരൻ, ബീന ബാലകൃഷണൻ, എം പ്രദീപൻ, ആയിഷ സഹറിൻ, സലീന ഇസ്മയിൽ.പി, ധന്യ.ടി, ടി.എം. താഹിർ, റഫീഖ്.കെ.പി പ്രസംഗിച്ചു. ശ്രീജേഷ് എൻ.കെ, അഭിനവ് വി ,അഖില ടി.വി, സവ്യശ്രീ, സുനിൽകുമാർ എന്നിവരെ അനുമോദിച്ചു.