വടകര: ലോക ലിവർ ദിനത്തോടാനുബന്ധിച്ചു ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ വടകര ഡീലരായ ദീപ്തി ഗ്യാസ് ഏജൻസി, വടകര റൊട്ടറിയുടെയും, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും സഹകരണത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജീവനക്കാർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് റോട്ടറി ഡിസ്ട്രിക്ട് പാലിയേറ്റീവ് കെയർ ചെയർമാൻ ഡോ. കെ. എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വടകര ദീപ്തി ഗ്യാസ് ഡീലർ എം. ടി. പ്രദീപ് കുമാർ ചടങ്ങിൽ ആദ്യക്ഷം വഹിച്ചു. റോട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ ക്ലാസ്സ് എടുത്തു. ദീപ്തി ഗ്യാസ് ഏജൻസി മാനേജർ എ. രാമകൃഷ്ണൻ, പി. അനീഷ് എന്നിവർ പ്രസംഗിച്ചു.