sudhakaran

കൽപ്പറ്റ: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. സുധാകരനാണ് ബി.ജെ.പിയിൽ ചേർന്നത്. പൂതാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്. പനമരം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പൂതാടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ആളാണ് സുധാകരൻ. പാർട്ടിയിൽ നിന്നും തികഞ്ഞ അവഗണനയാണ് ലഭിക്കുന്നതെന്നും എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധിയെ സാധാരണ പ്രവർത്തകർക്ക് നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പാർട്ടി അംഗത്വം നൽകി.