മേപ്പയ്യൂർ : എൽ.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഇന്നു നടക്കും. വൈകുന്നേരം 5 മണിക്ക് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ റാലി ഉദ്ഘാടനം ചെയ്യും. വിവിധ ഘടകകക്ഷി നേതാക്കൾ സംസാരിക്കും. നോർത്ത് മേഖലാ റാലി വിശ്വഭാരതി ജംഗ്ഷനിൽ നിന്നും സൗത്ത് മേഖലാ റാലി ടി.കെ.കോംപ്ലക്സ് പരിസരത്തു നിന്നും ആരംഭിക്കും.രണ്ടു മേഖലകളിൽ നിന്നുള്ള റാലികൾ മേപ്പയ്യൂർ ടൗണിൽ സംഗമിക്കും. സംയുക്ത റാലി പേരാമ്പ്ര റോഡിലെ പെട്രോൾ പമ്പ് പരിസരത്തുനിന്ന് ആരംഭിച്ച്, ബസ് സ്റ്റാൻഡ് മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രകടനങ്ങൾ ബൂത്തടിസ്ഥാനത്തിൽ റാലിയിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.