കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് 79ാം ബൂത്ത് യു.ഡി.എഫ് കുടുംബസംഗമം കെ.കെ .രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടകര ലോക്സഭ മണ്ഡലം യു .ഡി .എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരായും യു.ഡി .എഫിന്റെ വനിതാനേതാക്കൾക്കെതിരായും സി .പി.എം സൈബർ ഗുണ്ടകൾ നടത്തുന്ന നീചമായ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരി ക്കണമെന്ന് രമ ആവശ്യപ്പെട്ടു.
സി.വി.മൊയ്‌ദു അദ്ധ്ക്ഷത വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, വി .പി .മൊയ്‌ദു, എ .കെ .വിജീഷ്, എ .സി. മജീദ്. കെ. പി .മജീദ്. പി .പി .അലികുട്ടി, ടി .എം .അമ്മദ്.. കെ. സി .നൗഷാദ്, പി .സുബൈർ എന്നിവർ പ്രസംഗിച്ചു.