meet
കൺവെൻഷൻ

മേപ്പയ്യൂർ: മേപ്പയ്യൂർ മേഖല ഐ .ആർ .എം.യു ( ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ) കൺവെൻഷനും അംഗങ്ങൾക്കുള്ള ഐ .ഡി കാർഡ് വിതരണ ഉദ്ഘാടനവും മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. മേഖല പ്രസിഡന്റ് മുജീബ് കോമത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, സെക്രട്ടറി പി.കെ.പ്രിയേഷ് കുമാർ, ട്രഷറർ കെ .ടി .കെ.റഷീദ്, ശ്രീജിഷ് കേളപ്പൻ, എം.കെ.അബ്ദുറഹിമാൻ, പി.കെ.സുരേന്ദ്രൻ, അഹ്മദ് അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹികളായി മുജീബ് കോമത്ത് (പ്രസിഡന്റ്), ശ്രീജിഷ് കേളപ്പൻ (സെക്രട്ടറി), എൻ.കെ.ബാലകൃഷ്ണൻ, (വൈസ് പ്രസിഡന്റ്), പി.കെ.സുരേന്ദ്രൻ(ജോ. സെക്രട്ടറി), വി.പി.അഹ്മദ് അബ്ദുൾ ലത്തീഫ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.