ബാലുശ്ശേരി: യു.ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം വനിതാ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്‌തു. നസീറ ഹബീബ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അൽക്കാ ലാംബ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. വിശിഷ്ടാതിഥിയായി. ഹസീന സെയ്ദ് , കെ. ബാലകൃഷ്ണൻ കിടവ്, കെ. അഹമ്മദ് കോയ, കെ രാമചന്ദ്രൻ, നിസ്സാർ ചേലേരി വി. കെ. സി. ഉമ്മർ മൗലവി, സി.പി. ബഷീർ, ബിന്ദു കോറോത്ത് , ശാന്തി മാവീട്ടിൽ, അബ്ദുൽ സലാം. പി .കെ, എ. കെ. അബ്ദുൽ സമദ് എന്നിവർ പ്രസംഗിച്ചു.