മുക്കം: ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് സീറ്റ് കുറയുമെന്ന ഭയം മൂലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് അൽക്ക ലാംബ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സണ്ണി പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ഹസീന സയ്ദ്, സി.പി .ചെറിയ മുഹമ്മദ്, സി.ജെ ആന്റണി, സുജ ടോം, ദിവ്യ ഷിബു, നിസാം കാരശേരി, പ്രണോയ് മുത്തോട്ടിൽ, അബ്ദു തോട്ടുമുക്കം, മുനീർ ഗോതമ്പറോഡ് എന്നിവർ പ്രസംഗിച്ചു.