 
കോഴിക്കോട്: എൻ.ഐ.ടി കോഴിക്കോട്, കേന്ദ്രീയ വിദ്യാലയം, ദേശസാത്കൃത ബാങ്കുകൾ എന്നിവിടങ്ങളിലെ മലയാളികൾ അല്ലാത്ത പോളിംഗ് ജീവനക്കാർക്കായി കളക്ട്രേറ്റിൽ ഇംഗ്ലീഷിൽ പ്രത്യേക പരിശീലന ക്ലാസ് നടത്തി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ മലയാളികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് പോളിംഗ് ഡ്യൂട്ടി ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അവരുടെ എണ്ണം അധികമാണ്; 50 ഓളം പേർ. പൂർണമായി ഇംഗ്ലീഷിൽ ക്ലാസുകൾ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. തിരഞ്ഞെടുപ്പ് പരിശീലന മാനേജ്മെന്റ് സെൽ അസി. നോഡൽ ഓഫീസറായ ഷെറീന.കെയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. നാൽപ്പതിലധികം പേർ പങ്കെടുത്തു.
പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം കൊടുക്കുന്ന പരിശീലകയും കരുവൻതിരുത്തി വില്ലേജ് ഓഫീസറുമായ ബീന.കെ ആണ് ക്ലാസ് നയിച്ചത്.