കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ സമ്പൂർണ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച ഇലക്ഷൻ ഗൈഡ് 'വോട്ടറിവ് 2024' പ്രകാശനം ചെയ്തു.
തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക ഇർഫത് അറയ്ക്ക് ആദ്യ പ്രതി നൽകി ജില്ലാകളക്ടർ സ്‌നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു. വടകര മണ്ഡലത്തിലെ പൊലീസ് നിരീക്ഷകൻ ഡോ. ഭൻവർലാൽ മീണ, എ.ഡി.എം അജീഷ് കെ, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, ഡോ. അരവിന്ദ് സുകുമാർ, ഡോ. ശീതൾ ജി മോഹൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ, അബ്ദുൽ കരീം സി.പി, അസി. അമിയ.എം പങ്കെടുത്തു.