kalasam
kalasam

കുറ്റ്യാടി: തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ കലാശക്കൊട്ട് പൂർണമായും ഒഴിവാക്കുന്നതിന് പോലീസും വിവിധ മുന്നണി നേതാക്കളും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനമായി. എസ്.എച്ച്. ഒ ബിനു ടി.എസ് വിശദീകരണം നടത്തി. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കുന്നതിനും ഒരു കേന്ദ്രത്തിൽ ഒരു സമയം ഒരു മുന്നണിയുടെ പ്രചരണ വാഹന വാഹനം മാത്രം എത്തുന്ന രീതിയിൽ ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. അനുമതിയില്ലാത്ത വാഹനങ്ങളിൽ കൊടി തോരണങ്ങളുമായി പ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കും. ബൂത്തിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രചരണസാമഗ്രികൾ രാഷ്ട്രീയപാർട്ടികൾ നേരത്തെ തന്നെ സ്വമേധയാ നീക്കം ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമായി