 
കൊയിലാണ്ടി: താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. 545 ബൂത്തിലേക്കുള്ള ഇലക്ഷൻ സാമഗ്രികൾ ഒരുക്കി. 55 ഇനങ്ങൾ ഉള്ള കിറ്റാണ് ഒരുക്കിയത്. കൊയിലാണ്ടി തഹസിൽദാർ കെ.പി അലി. ഭൂരേഖ തഹസിൽദാർ ഷിബു. ഡെപ്യൂട്ടി തഹസിൽദാർമാരായ ബിന്ദു വി. രാമചന്ദ്രൻ ഇ കെ. രവീന്ദ്രൻ യുകെ. ശാന്തകുമാരി. മറ്റു ജീവനക്കാരായ രാമചന്ദ്രൻ പി ജി സുരേഷ് കുമാർ. അനുപമ. ബൈജു. ഖദീജ നേതൃത്വം നൽകി. കൊയിലാണ്ടി, പയ്യോളി, ബാലുശ്ശേരി മണ്ഡലങ്ങളിലെ ഇലക്ട്രോണിക് ബാലറ്റ് സജ്ജീകരണവും പൂർത്തിയായി. കൊയിലാണ്ടി മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ പയ്യോളി ഹൈസ്കൂളിലും ബാലുശ്ശേരിയുടെ കോക്കല്ലൂർ ഹൈസ്കൂളിലും പേരാമ്പ്രയിലേത് സി.കെ.ജി കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.