നന്മണ്ട : നന്മണ്ട എം.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച്
103-ാം വാർഷികം നവപഥം എന്ന പേരിൽ കൊണ്ടാടി. സർവീസിൽ നിന്ന് വിരമിക്കുന്ന പി. നന്ദകുമാർ, കെ.കെ അബ്ദുൽ മജീദ് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. എഴുത്തുകാരൻ സോമൻ കടലൂർ ഉദ്ഘാടനംചെയ്തു. വിനീത പരേമ്പ്രവയലിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.പി.മെഹറൂഫ് രാജ് മുഖ്യാതിഥിയായി. ടി. കെ. മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.അഭിലാഷ് കുമാർ, അഡ്വ. പി മുഹമ്മദ് ഹനീഫ്, ടി. ദേവാനന്ദൻ ടി.പി , ബിന്ദു.പി, അബൂബക്കർ സിദ്ദീഖ്, അൻഫസ് എം ടി, ഫസ്‌ന കളത്തിൽ, പി.ഷാജിമ, ആർ. ഷീബ പ്രസംഗിച്ചു.